കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ശുദ്ധികലശം പ്രതിഷ്ഠാദിനം 2020 ഫിബ്രവരി 17, 18 (1195 കുംഭം 4, 5) ഫിബ്രവരി 17 തിങ്കൾ വൈകുന്നേരം 5 മണിക്ക് പുതുതായി നിർമ്മിച്ച മേൽപ്പന്തൽ സമർപ്പണം കരിങ്കൽ തിരുമുറ്റം സമർപ്പണം വൈകുന്നേരം 5.30 മുതൽ പ്രസാദശുദ്ധി , രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തുബലി, വാസ്തു കലശം ആടൽ, അത്താഴപൂജ 2020 ഫിബ്രവരി18 ചൊവ്വ രാവിലെ6 മണി മുതൽ , നടതുറക്കൽ, ഉഷപൂജ, ഗണപതി ഹോമം ബിംബശുദ്ധി, നവകം, കലശം ആടി ഉച്ചപൂജ ഉച്ചയ്ക്ക് 11.30 മുതൽ അന്നദാനം മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിൽ ലേക്ക് സാദരം ക്ഷണിക്കുന്നു....
സംഘാടകസമിതി ഓഫീസ് ഉദ്‌ഘാടനവും , ആദ്യ ഫണ്ട് സ്വീകരണവും കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാ സഹായ സമിതി കനിവ്സം ഘടിപ്പിക്കുന്ന മൂന്നാമത് അഖിലകേരള പ്രൊഫെഷണൽ നാടകോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്‌ഘാടനവും, നാടകോത്സവത്തിന്റെ ആദ്യ ഫണ്ട് സ്വീകരണം ക്ഷേത്രം മുഖ്യകർമി ഷിജുമല്ലിയോടാൻ നിർവഹിച്ചു. നന്ദലാല ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ നാടകോത്സവത്തിന്റെ ആദ്യ ഫണ്ട് സ്വീകരണം ക്ഷേത്രം നാലൂര് സമുദായിമാരായ എം.വി രത്നാകരൻ ,യു .മോഹനൻ .വി.പി..ഭാസകരൻ,കെ.കൃഷ്ണൻ എന്നിവരിൽ നിന്നും ക്ഷേത്രം മുഖ്യകർമി ഷിജുമല്ലിയോടാൻ ഏറ്റുവാങ്ങി .നവംബർ 6 മുതൽ 10 വരെ മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്ര പരിസരത്തു വെച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത് . നാടകോത്സവ സംഘാടക സമിതി ചെയർ മാൻ വി വി രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ രമേശൻ ,കെ.കൃഷ്ണൻ ,എം.കെ .രാജീവൻ ,പി.സത്യൻ ,ശശി.പി ,സുനിൽ .കെ ,പവിത്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് 2 ലക്ഷം രൂപ നൽകി... ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യ കർമി ഷിജു മല്ലിയോടനിൽ നിന്നും എം.എൽ.എ ടി വി രാജേഷ് ഏറ്റുവാങ്ങുന്നു.......
മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് ഉത്സവത്തിന് ശനിയാഴ്ച രാവിലെ മുഖ്യ കര്‍മി ഷിജു മല്ലിയോടന്‍ കൊടിയേറ്റി. 15-ന് വൈകീട്ട് മല്ലിയോട് ഊര് വക കോട്ടക്കുന്ന്, ഏഴിലോട് എന്നിവിടങ്ങളില്‍നിന്ന് കാഴ്ചവരവു, കരിമരുന്നുപ്രയോഗം ഉണ്ടായി . തുടര്‍ന്ന് ഗിന്നസ് പക്രു നയിച്ച സംഗീത ഹാസ്യ സന്ധ്യ നടന്നു. 16-ന് വടക്കുമ്പാട് ഊര് വക എടാട്ടുനിന്ന് കാഴ്ചവരവ്. രാത്രി 10.30ന് വിനീത് ശ്രീനിവാസന്‍ നയിക്കുന്ന വിനീത് നൈറ്റ്. 17-ന് തലായി ഊര് വക കാഴ്ചവരവ്. തുടര്‍ന്ന് കരിമരുന്നു പ്രയോഗം. 10.30 ന് നാടകം അവനവന്‍ തുരുത്ത്. 18-ന് കുതിരുമ്മല്‍ ഊര് വക മാട്ടുമ്മല്‍ കളരിയില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 10.30 ന് നാടകം മനഃസാക്ഷിയുള്ള സാക്ഷി. 19-ന് രാവിലെ മുതല്‍ തെയ്യങ്ങള്‍ കെട്ടിയാടും. രാത്രി 8.30 ന് തെക്കേനടയില്‍ വെള്ളോട്ടു കുടക്കാരുടെ അകമ്പടിയോടെ എഴുന്നള്ളത്ത്. 11-ന് കരിമരുന്നുപ്രയോഗവും ഉണ്ടാകും. കുതിരുമ്മല്‍ ഊര് കാഴ്ച കമ്മിറ്റി ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ച സി.സി.ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മം ഷിജു മല്ലിയോടന്‍ നിര്‍വഹിച്ചു.....