വാര്‍ത്തകള്‍




image

സംഘാടകസമിതി ഓഫീസ് ഉദ്‌ഘാടനവും , ആദ്യ ഫണ്ട് സ്വീകരണവും

Published on: 2019-9-18

സംഘാടകസമിതി ഓഫീസ് ഉദ്‌ഘാടനവും , ആദ്യ ഫണ്ട് സ്വീകരണവും കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാ സഹായ സമിതി കനിവ്സം ഘടിപ്പിക്കുന്ന മൂന്നാമത് അഖിലകേരള പ്രൊഫെഷണൽ നാടകോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്‌ഘാടനവും, നാടകോത്സവത്തിന്റെ ആദ്യ ഫണ്ട് സ്വീകരണം ക്ഷേത്രം മുഖ്യകർമി ഷിജുമല്ലിയോടാൻ നിർവഹിച്ചു. നന്ദലാല ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ നാടകോത്സവത്തിന്റെ ആദ്യ ഫണ്ട് സ്വീകരണം ക്ഷേത്രം നാലൂര് സമുദായിമാരായ എം.വി രത്നാകരൻ ,യു .മോഹനൻ .വി.പി..ഭാസകരൻ,കെ.കൃഷ്ണൻ എന്നിവരിൽ നിന്നും ക്ഷേത്രം മുഖ്യകർമി ഷിജുമല്ലിയോടാൻ ഏറ്റുവാങ്ങി .നവംബർ 6 മുതൽ 10 വരെ മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്ര പരിസരത്തു വെച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത് . നാടകോത്സവ സംഘാടക സമിതി ചെയർ മാൻ വി വി രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ രമേശൻ ,കെ.കൃഷ്ണൻ ,എം.കെ .രാജീവൻ ,പി.സത്യൻ ,ശശി.പി ,സുനിൽ .കെ ,പവിത്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ..

Adv