വാര്‍ത്തകള്‍




image

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് മേൽപ്പന്തൽ ,കരിങ്കൽതിരുമുറ്റം സമർപ്പണം

Published on: 2020-2-18

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൽ പുതുതായി നിർമ്മിച്ച മേൽപ്പന്തൽ ,കരിങ്കൽ തിരുമുറ്റം ആദരണീയനായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ക്ഷേത്രത്തിന് സമർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ മുകേഷ്.എൻ .മുകുന്ദം ,വി.എം ചിന്നസ്വാമി ,സുരേന്ദ്രൻ ,സി.എച് .ഗോവിന്ദൻ ,മധുകുമാർ ,രാജീവൻ.യു .വി എന്നിവരെ ക്ഷേത്ര മുഖ്യകർമ്മി ഷിജു മല്ലിയോടൻ പൊന്നാടയിട്ട് ആദരിച്ചു ചടങ്ങിൽ ക്ഷേത്രം സമുദായിമാരായ എം.വി രത്നാകരൻ ,ഉ.മോഹനൻ ,വി.പി .ഭാസ്കരൻ ,കെ.കൃഷ്ണൻ സംസാരിച്ചു . ക്ഷേത്രം അന്തിത്തിരിയന്മാർ ,കൂട്ടുവായ്ക്കാർ വാല്യക്കാർ തുടങ്ങി നിരവധി പേർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു .

Adv