കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ഭരണി മഹോത്സവം മാർച്ച് 3 4 5 6 തീയ്യതികളിൽ. ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലേക്ക് ദൈവം എഴുന്നള്ളുന്നതിന് മുമ്പ് ഈ കാവ് മല്ലിയോട്ട് കുറുമ്പക്കാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. ശ്രീ കുറുമ്പ നാല്‍വര്‍ - മൂത്തവളും ഇളയവളും കണ്ഠകര്‍ണ്ണന്‍ , പാടാര്‍കുളങ്ങരവീരന്‍ ദൈവം എന്നിങ്ങനെയാണ് പ്രതിഷ്ഠ. ശ്രീകോവില്‍ മന്ത്രശാലയില്‍ ശ്രീ കുറുമ്പദേവിയും ദേവിയുടെ വലതുഭാഗത്ത് മുന്‍കൊട്ടിലില്‍ പുതിയഭഗവതിയും ശ്രീകോവിലിന് പുറത്ത് മുന്‍ഭാഗത്ത് തറയില്‍ കണ്ഠകര്‍ണ്ണനും ദേവിയുടെ ഇടതുഭാഗത്ത് ദണ്ഡന്‍ദൈവത്തിന്‍റെ പള്ളിയറയുമാണ്. തൊട്ടടുത്തായി വടക്കേഭാഗത്തിന്‍റെ തറയുണ്ട്. ഈ കാവിലെ ആദ്യത്തെ ഉത്സവമാണ് ഭരണിഉത്സവം. ദേവിയുടെ കല്യാണഉത്സവമായിട്ടാണ് ഇത് അറിയപ്പെടുന്നത്. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിനാണ് തുടങ്ങുക. മകീര്യം നാളില്‍ രാവിലെ ഉത്സവം സമാപിക്കും. ഉച്ചയ്ക്ക് വേലിയേറ്റ സമയത്ത് ദേവീസ്തുതികള്‍ ചൊല്ലി മേല്‍ലോകത്ത് നിന്ന് കീഴ് ലോകത്തേക്ക് തേര് ഇറക്കി ദേവിയെ മന്ത്രശാലയില്‍ കുടിയിരുത്തുന്ന ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. ... Read more at: http://malliyottupalottukavu.com/bharani_ulstavam.php .