വാര്‍ത്തകള്‍
image

ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് 2 ലക്ഷം

Published on 2018-8-29

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് 2 ലക്ഷം രൂപ നൽകി... ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യ കർമി ഷിജു മല്ലിയോടനിൽ നിന്നും എം.എൽ.എ ടി വി രാജേഷ് ഏറ്റുവാങ്ങുന്നു.......

image

മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് 2018 ഉത്സവത്തിന് കൊടിയേറി.

Published on 2018-4-16

മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് ഉത്സവത്തിന് ശനിയാഴ്ച രാവിലെ മുഖ്യ കര്‍മി ഷിജു മല്ലിയോടന്‍ കൊടിയേറ്റി. 15-ന് വൈകീട്ട് മല്ലിയോട് ഊര് വക കോട്ടക്കുന്ന്, ഏഴിലോട് എന്നിവിടങ്ങളില്‍നിന്ന് കാഴ്ചവരവു, കരിമരുന്നുപ്രയോഗം ഉണ്ടായി . തുടര്‍ന്ന് ഗിന്നസ് പക്രു നയിച്ച സംഗീത ഹാസ്യ സന്ധ്യ നടന്നു. 16-ന് വടക്കുമ്പാട് ഊര് വക എടാട്ടുനിന്ന് കാഴ്ചവരവ്. രാത്രി 10.30ന് വിനീത് ശ്രീനിവാസന്‍ നയിക്കുന്ന വിനീത് നൈറ്റ്. 17-ന് തലായി ഊര് വക കാഴ്ചവരവ്. തുടര്‍ന്ന് കരിമരുന്നു പ്രയോഗം. 10.30 ന് നാടകം അവനവന്‍ തുരുത്ത്. 18-ന് കുതിരുമ്മല്‍ ഊര് വക മാട്ടുമ്മല്‍ കളരിയില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 10.30 ന് നാടകം മനഃസാക്ഷിയുള്ള സാക്ഷി. 19-ന് രാവിലെ മുതല്‍ തെയ്യങ്ങള്‍ കെട്ടിയാടും. രാത്രി 8.30 ന് തെക്കേനടയില്‍ വെള്ളോട്ടു കുടക്കാരുടെ അകമ്പടിയോടെ എഴുന്നള്ളത്ത്. 11-ന് കരിമരുന്നുപ്രയോഗവും ഉണ്ടാകും. കുതിരുമ്മല്‍ ഊര് കാഴ്ച കമ്മിറ്റി ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ച സി.സി.ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മം ഷിജു മല്ലിയോടന്‍ നിര്‍വഹിച്ചു.....

image

ഭരണിവേല

Published on 2018-2-24

കുഭമാസത്തിലെ ഭരണി നക്ഷത്രത്തില്‍ ആരംഭിച്ച് നാലു ദിവസത്തെ ഉത്സവം. നാലാം ദിവസത്തിനിടയില്‍ സംക്രമം വരുമെങ്കില്‍ ഭരണി നാളില്‍ ഉത്സവം സമാപിക്കുന്നവിധം ഉത്സവത്തിന് തുടക്കം കുറിക്കും.....

image

അങ്കമാലി അക്ഷയയുടെ ആഴം മികച്ച ജനപ്രിയ നാടകമായി തെരെഞ്ഞെടുത്തു.

Published on 2017-12-27

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിൽസാ സഹായ സമിതി കനിവ് സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവത്തിൽ അങ്കമാലി അക്ഷയയുടെ ആഴം മികച്ച ജനപ്രിയ നാടകമായി തെരെഞ്ഞെടുത്തു. സമാപന സമ്മേളനം കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത നാടക-സീരിയൽ നടൻ പയ്യന്നൂർ മുരളി മുഖ്യാതിഥിയായിരുന്നു.....