പ്രധാന ഉത്സവങ്ങള്‍
" ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപങ്കാളിത്തം കൊണ്ട് ഏറെ പ്രസിദ്ധവുമാണ് വിഷുവിളക്ക് മഹോത്സവം. "മൂന്ന് ഉത്സവങ്ങളാണ് പ്രധാനമായും ഇവിടെ കൊണ്ടാടാറുള്ളത്. കുംഭമാസത്തിലെ ഭരണിവേല, മീനമാസത്തിലെ പൂരോത്സവം, മേടസംക്രമത്തോടെ ആരംഭിക്കുന്ന വിഷുമഹോത്സവം.

ഭരണിവേല


കുഭമാസത്തിലെ ഭരണി നക്ഷത്രത്തില്‍ ആരംഭിച്ച് നാലു ദിവസത്തെ ഉത്സവം. നാലാം ദിവസത്തിനിടയില്‍ സംക്രമം വരുമെങ്കില്‍ ഭരണി നാളില്‍ ഉത്സവം സമാപിക്കുന്നവിധം ഉത്സവത്തിന് തുടക്കം കുറിക്കും.

പൂരോത്സവം


 • മീനമാസം: കാര്‍ത്തിക-പൂരോത്സവം ആരംഭം.
 • മകയീര്യം - രാത്രി 8 മണിയോടെ അണീക്കരപൂമാലക്കാവിലേക്കുള്ള കഴകം കയറല്‍ പുറപ്പെടല്‍.
 • തിരുവാതിര - പണിക്കരുടെ ചൊവ്വവിളക്ക് അടിയന്തരം (കൂട്ടായിക്കാരുടെ വക രാത്രി അടിയന്തിരം.)
 • പുണര്‍ത്തം - രാവിലെ പൂവിടല്‍ - അണീക്കരപൂമാലക്കാരുമായി മറത്തുകളി - രാത്രി എഴുന്നള്ളത്ത്.
 • പൂയ്യം, ആയില്യം, മകം - സന്ധ്യയ്ക്ക് ശേഷം പണിക്കരുടെ ദേവീസ്തുതി - പൂരക്കളി - തൊഴുത് പാട്ട് എഴുന്നള്ളത്ത്.
 • പൂരം - രാവിലെ പണിക്കരുടെ ദേവീസ്തുതി , പൂരക്കളി ഉച്ചയ്ക്ക് 12 മണിക്ക് പാലോട്ട് ദൈവത്തിന്‍റെ ആരൂഢസ്ഥാനത്ത് പൂരക്കളി എഴുന്നള്ളത്ത്.പൂര ച്ചോര്‍ കൈകൊള്ളല്‍ , കാമദഹനം പൂരോത്സവ സമാപനം.

വിഷുവിളക്ക് മഹോത്സവം


ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപങ്കാളിത്തം കൊണ്ട് ഏറെ പ്രസിദ്ധവുമാണ് വിഷുവിളക്ക് മഹോത്സവം. മേടസംക്രമത്തോടു കൂടി ആരംഭിച്ച് 5 നാളുകളിലായ്‌ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം നാടിന്‍റെ തന്നെ ദേശീയോത്സവമാണ്. വിഷുസംക്രമദിവസം സന്ധ്യയ്ക്ക് ശേഷം ത്യപ്പാണിക്കരയപ്പന് കണികാണാനുള്ള ദൃവ്യങ്ങളുമായി മല്ലിയോട്ടച്ചനും അച്ഛന്‍മാരും സമുദായിമാരും വെള്ളോലക്കുടയും കൈവിളക്കും ചങ്ങലാട്ടദീപവുമായി വാദ്യസമേതം ചെന്ന് നിറമാല അടിയന്തിരവും നടത്തി ഉത്സവാരംഭത്തിനുള്ള അനുവാദവും വാങ്ങി ക്ഷേത്രത്തിലേക്കുള്ള പുണ്യാഹവും നിര്‍മ്മാല്യവും എഴുന്നള്ളിച്ച് കൊണ്ട് വരുന്നു. രാത്രി ഒന്‍പത് മണിയോട്കൂടി ഉത്സവം തുടങ്ങല്‍ ചടങ്ങ്. 11 മണിക്ക് എഴുന്നള്ളത്ത് , അടിയന്തിരം , ദൈവത്തിന് കൊടിയില വാങ്ങല്‍ , പാട്ടിനിരിക്കല്‍.

 • മേടം ഒന്ന്


പുലര്‍ച്ചെ 4 മണിയോടെ പാലോട്ട്ദൈവത്തിന്‍റെ പുറപ്പാട് , കണികാണല്‍ ചടങ്ങ്. കണികാണല്‍ ചടങ്ങിന് കുഞ്ഞിമംഗലത്തും പരിസരപ്രദേശത്തുമുള്ള ആബാലവ്യദ്ധം ജനങ്ങള്‍ എത്തിച്ചേരുന്നു. ഉച്ചയ്ക്ക് ശേഷം മല്ലിയോട്ട് ഊര് കൂട്ടായിക്കാര്‍ കലവറ കൈയേല്‍ക്കല്‍. രാത്രി 9 മണിക്ക്: മല്ലിയോട്ട് ഊര് വക കാഴ്ച വരവ്, കലാപരിപാടികള്‍, കരിമരുന്ന് പ്രയോഗം.

 • മേടം രണ്ട്


പുലര്‍ച്ചെ രണ്ടുമണി: സന്ധ്യവേല, എഴുന്നള്ളത്ത്, പാട്ടിനിരിക്കല്‍, 8മണി: വില്വന്‍, കരിവില്വന്‍ ദൈവങ്ങളുടെ പുറപ്പാട്, 10.30 മണിയോടെ പാലോട്ട്ദൈവത്തിന്‍റെ പുറപ്പാട്. ഉച്ചയ്ക്ക് ശേഷം വടക്കുംമ്പാട് ഊര് കൂട്ടായിക്കാര്‍ കലവറ കൈയേല്‍ക്കല്‍, സന്ധ്യയ്ക്ക് ശേഷം ഐവര്‍ പരദേവതമാരുടെ ശ്രീകോവിലില്‍ തുടങ്ങല്‍, അരിയെറിയല്‍, ഉച്ചത്തോറ്റം, വെള്ളാട്ടം രാത്രി 9മണിക്ക്: വടക്കുംമ്പാട് ഊര് വക കാഴ്ച വരവ്, കലാപരിപാടികള്‍, കരിമരുന്ന് പ്രയോഗം.

 • മേടം മൂന്ന്


പുലര്‍ച്ചെ മൂന്ന് മണി: സന്ധ്യവേല, എഴുന്നള്ളത്ത്, കരിന്തിനായര്‍ ദൈവത്തിന്‍റെ പുറപ്പാട്, പാട്ടിനിരിക്കല്‍, കണ്ടപ്പുലി,മാരപ്പുലി, വില്വന്‍, കരിവില്വന്‍ ദൈവങ്ങളുടെ പുറപ്പാട്, 11.30 പാലോട്ട്ദൈവത്തിന്‍റെ പുറപ്പാട്. ഉച്ചയ്ക്ക് ശേഷം തലായി ഊര് കൂട്ടായിക്കാര്‍ കലവറ കൈയേല്‍ക്കല്‍, സന്ധ്യയ്ക്ക് ശേഷം അണീക്കര പൂമാലക്കാവില്‍ നിന്നും ആചാരക്കാരുടെ വരവ്, അരിയെറിയല്‍, ഉച്ചത്തോറ്റം, രണ്ട് വെള്ളാട്ടം, അന്തിത്തോറ്റം. രാത്രി 9 മണി: തലായി ഊര് വക കാഴ്ച വരവ്, കലാപരിപാടികള്‍, കരിമരുന്ന് പ്രയോഗം.

 • മേടം നാല്


ചാമുണ്ഡേശ്വരിയുടെ ശ്രീകോവില്‍ തുടങ്ങല്‍, ചാമുണ്ഡി ദേവിമാരുടെയും വിഷ്ണുമൂര്‍ത്തിയുടേയും തോറ്റം, പുലര്‍ച്ചെ 3 മണി: സന്ധ്യവേല, എഴുന്നള്ളത്ത്, പാട്ടിനിരിക്കല്‍, മടയില്‍ ചാമുണ്ഡി ത്യപ്പാണിക്കരയിലേക്ക് മാലയെടുക്കാന്‍ പോകല്‍ ചടങ്ങ്, ചാമുണ്ഡി, പുതിയഭഗവതി ദേവിമാരുടെ അകമ്പടിയോടെ നടയിലെഴുന്നള്ളത്ത്. പാലമൃതുമായുള്ള എഴുന്നള്ളത്ത്, കരിന്തിരി നായര്‍ ദൈവത്തിന്‍റെ പുറപ്പാട്, പുതിയ ഭഗവതിയുടെ മേലേരി കൈക്കൊള്ളല്‍, ദൈവത്തിന്‍റെ പാട്ടിനിരിക്കല്‍, പുലിമാരുതന്‍, കാളപ്പുലി, വില്വന്‍, കരിവില്വന്‍ ദൈവത്തിന്‍റെ പുറപ്പാട്, രാവിലെ 12.30 ന്:പാലോട്ട് ദൈവം പുറപ്പാട്. ഉച്ചയ്ക്ക് ശേഷം കുതിരുമ്മല്‍ ഊര് കൂട്ടായിക്കാര്‍ കലവറ കൈയ്യേല്‍ക്കല്‍, സന്ധ്യയ്ക്ക് ശേഷം അരിയെറിയല്‍, ഉച്ചത്തോറ്റം, മൂന്ന് വെള്ളാട്ടം, അന്തിത്തോറ്റം, വിഷ്ണുമൂര്‍ത്തിയുടേയും, ചാമുണ്ഡിയുടേയും തോറ്റം രാത്രി 9മണി: കുതിരുമ്മല്‍ ഊര് വക കാഴ്ച വരവ്, കലാപരിപാടികള്‍, കരിമരുന്ന് പ്രയോഗം.

 • മേടം അഞ്ച്


പുലര്‍ച്ചെ 2 മണി: സന്ധ്യവേല, എഴുന്നള്ളത്ത്, പാട്ടിനിരിക്കല്‍, മടയില്‍ ചാമുണ്ഡി തൃപ്പാണിക്കരയിലേക്ക് മാലയെടുക്കാന്‍ പോകല്‍ ചടങ്ങ്, ചാമുണ്ഡി, പുതിയഭഗവതി ദേവിമാരുടെ അകമ്പടിയോടെ നടയിലെഴുന്നള്ളത്ത്, കരിന്തിരിനായര്‍ , പുലിയൂര്‍ കണ്ണന്‍ , പുലികണ്ഠന്‍ തെയ്യക്കോലങ്ങളുടെ പുറപ്പാട്, വില്വന്‍ , കരിവില്വന്‍ , തെയ്യക്കോലങ്ങളുടെ പുറപ്പാട്, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, കുറത്തിയമ്മ തെയ്യക്കോലങ്ങളുടെ പുറപ്പാട്, പുലിയൂര്‍കാളി , പുള്ളികരിങ്കാളി ദേവിമാരുടെ പുറപ്പാട്. ഉച്ചയ്ക്ക് 1 മണി: അതിയടം പാലോട്ട്കാവില്‍ നിന്നും അച്ഛന്‍മാരും പാട്ടുകാരും സ്ഥാനീകരും സാന്നിദ്ധ്യം അറിയിച്ച് കൊണ്ടുള്ള വരവ്, പാലോട്ട് ദൈവം പുറപ്പാട് അസ്തമനത്തിന് മുമ്പ് വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, കുറത്തിയമ്മ തെയ്യക്കോലങ്ങളുടെ തിരുമുടി അഴിക്കല്‍. സന്ധ്യയ്ക്ക് ദൈവത്തിന്‍റെ തിടമ്പോടെ വിഷുകുളിക്കാന്‍ പാലോട്ട് ദൈവത്തിന്‍റെ മല്ലിയോട്ടെ ആരൂഢസ്ഥാനത്തേക്ക് പുറപ്പെടല്‍, വിഷുക്കുളി, പുലിയൂര്‍കാളി, പുള്ളികരിങ്കാളി, ദേവിമാരുടെ തിരുനൃത്തത്തോടെ നടയിലെഴുന്നള്ളത്ത്. രാത്രി 9 മണിക്ക്: പുലിയൂര്‍കാളി, പുള്ളികരിങ്കാളി, ദേവിമാരുടെ ആറാടിക്കല്‍ ചടങ്ങ് 9.30 പാലോട്ട് ദൈവത്തിന്‍റെ തിരുമുടി അഴിക്കല്‍, തേങ്ങയേറ്, പാടി കുടികൂട്ടല്‍, സമാപനം കുറിച്ച് കരിമരുന്ന് പ്രയോഗവും കുറിയും പ്രസാദവും സ്വീകരിച്ച് കൈവിളക്കുമായി കുതിരുമ്മല്‍ കൂട്ടായിക്കാരുടെ മടക്കവും.

" ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപങ്കാളിത്തം കൊണ്ട് ഏറെ പ്രസിദ്ധവുമാണ് വിഷുവിളക്ക് മഹോത്സവം. "


പാലോട്ട് ദൈവം പുറപ്പാട്
ഭരണി ഉത്സവം
ഊര് വക കാഴ്ചകള്‍‍
വിശേഷ അടിയന്തിരങ്ങള്‍
വിശേഷ ചടങ്ങുകള്‍
നേര്‍ച്ചകളും വിവരങ്ങളും